India
കോവിഡ് ഭീതി; കൊല്ലത്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി
Last updated on Aug 29, 2021, 1:39 pm


പുനലൂരില്‍ കൊവിഡ് ഭീതിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തൊളിക്കോട് സ്വദേശി സജികുമാറിന്റെയും രാജിയുടെയും മകന് വിശ്വകുമാര്‍(20) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വിശ്വകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹോദരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വിശ്വകുമാര്‍. കൊവിഡ് ഭീതി കാരണം മരിക്കുകയാണെന്ന ആത്മഹത്യാ കുറിപ്പ് മൊബൈലില്‍ ഫോണില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.


