India
21 കോടി വരെ വില പറഞ്ഞ സുല്‍ത്താന്‍ എന്ന ഭീമന് പോത്ത് ഇനി ഓർമ
Last updated on Sep 30, 2021, 6:28 am


രാജ്യമെങ്ങും നിരവധി ആരാധകരുള്ള, 21 കോടി രൂപവരെ വിലപറഞ്ഞ ഹരിയാനയിലെ സുല്‍ത്താന്‍ എന്ന ഭീമന് പോത്ത് ഓർമ്മയായി.ഹരിയാനയിലെ ‘സുല്‍ത്താന്‍ ജോട്ടെ’ എന്ന് വിളിപ്പേരുള്ള ഭീമൻ പോത്താണ് ദിവസങ്ങള്‍ക്ക് മുന്‍പ് ചത്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് സുൽത്താന്റെ സുല്‍ത്താന്റെ അപ്രതീക്ഷിത അന്ത്യത്തിന് കാരണം ആയത്.
കൗതുകം ഉണർത്തുന്ന ഒന്നായിരുന്നു സുൽത്താന്റെ ഭക്ഷണരീതി. നെയ്യായിരുന്നു ഇഷ്ടഭക്ഷണം. കൂടാതെ രാത്രി മദ്യം കഴിക്കുന്ന ശീലവും ഈ പോത്തിനുണ്ടായിരുന്നു. ഇതിന്റെ വിഡിയോകള്‍ വൈറലായതോടെ പോത്തിനെ തേടി ആരാധകരും എത്തിയിരുന്നു. ഹരിയാനയിലെ കൈത്തല്‍ സ്വദേശിയായ നരേഷ് ബെനിവാലിന്റെതാണ് ഈ ഭീമൻ പോത്ത്.
ആറടി നീളമുണ്ടായിരുന്ന സുല്‍ത്താന്‍ 1200 കിലോയാണ് തൂക്കം ഉണ്ടായിരുന്നു.
കൂടാതെ സുല്‍ത്താന്‍ 15 കിലോ ആപ്പിളും 20 കിലോ കാരറ്റും 10 ലിറ്റര്‍ പാലുമാണ് ദിവസവും അകത്താക്കിയിരുന്നത്. വൈകിട്ട് വീര്യം കുറഞ്ഞ മദ്യം കഴിക്കുന്ന ശീലവുമുണ്ടായിരുന്നു. 2013-ല്‍ ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പ്രദര്‍ശനങ്ങളില്‍ പുരസ്ക്കാരവും സ്വന്തമാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ പുഷ്കര്‍ കന്നുകാലി മേളയില്‍ ഒരു മൃഗസ്നേഹി 21 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അന്ന് സുല്‍ത്താനെ വില്ക്കാന് ഉടമ തയ്യാറായില്ല. സുല്‍ത്താന്റെ ബീജം വിറ്റുകിട്ടുന്നതിലൂടെ മാത്രം വര്‍ഷം ഒരു കോടിയോളം രൂപ കിട്ടിയിരുന്നു.


