India
image_print

‘സണ്ണി’ ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്

Written by

archanaa chuqwe

ലയാള ചിത്രം സണ്ണി ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ജയസൂര്യ.ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏഷ്യന്‍ സിനിമാ വിഭാഗത്തിലെ മത്സരത്തിനാണ് സണ്ണി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് സണ്ണിയെന്ന ചിത്രം ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ചിത്രത്തിന്റെ സംവിധനവും തിരക്കഥയും ഒരുക്കിയിരിക്കുന്നത് രഞ്ജിത് ശങ്കറാണ്

 

സ്‌പെയിനില്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും സണ്ണി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.മധു നീലകണ്ഠനാണ് സണ്ണിയെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.ഒരു സംഗീതഞ്ജനായിട്ടാണ് ജയസൂര്യ ചിത്രത്തില്‍ വേഷമിട്ടത്. താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

 

Leave a Reply

Your email address will not be published.