India
image_print

വിലക്കയറ്റം;മൊബൈല്‍ വില്‍പനശാലകളുമായി സപ്ലൈകോ

Written by

archanaa chuqwe

സംസ്ഥാനത്തെ 700 കേന്ദ്രങ്ങളില്‍ സഞ്ചരിക്കുന്ന വില്‍പന ശാലകള്‍ വഴി സബ്‌സിഡി സാധനങ്ങള്‍ വിതരണം ചെയ്യും.വിലക്കയറ്റം തടയാനാണ് ഇത്തരത്തിൽ മൊബൈൽ വിൽപ്പനശാലകളുമായി സപ്ലൈകോ എത്തിയിരിക്കുന്നത്.ഒരു ജില്ലയില്‍ 5 വാഹനങ്ങളുടെ സേവനം രണ്ടു ദിവസമാണ് ലഭ്യമാക്കുക.നിലവില്‍ എ.ടി.എം മോഡല്‍ റേഷന്‍ കാര്‍ഡുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് നല്ല പിന്തുണ ലഭിക്കുന്നത്. ഒന്നരലക്ഷം പേര്‍ പുതിയ കാര്‍ഡിലേക്ക് മാറിയിട്ടുണ്ട്. കാര്‍ഡിന് അപേക്ഷിക്കുന്നവരില്‍ നിന്ന് അക്ഷയ കേന്ദ്രങ്ങള്‍ 65 രൂപ മാത്രമേ ഈടാക്കാവൂ. കൂടുതല്‍ പണം ആവശ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം അവശ്യസാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാകില്ലെന്ന എല്‍ഡിഎഫ് വാഗ്ദാന പ്രകാരം കേരളത്തില്‍ നാല് വര്‍ഷത്തിനിടയില്‍ 14 ഇന അവശ്യസാധനങ്ങള്‍ക്ക് വില കൂടിയിട്ടില്ല. സപ്ലൈകോ സബ്സിഡിയായി വിതരണം ചെയ്തവയ്ക്കാണ് വില സ്ഥിരമായി നിന്നത്. സബ്സിഡിയായി 750 കോടിരൂപയിലധികം ഇതുവരെ സര്‍ക്കാര്‍ ചെലവഴിച്ചു. ആദ്യ മൂന്നുവര്‍ഷം 200 കോടി രൂപവീതവും നാലാം വര്‍ഷം 150 കോടി രൂപയുമാണ് സബ്സിഡിയായി ചെലവഴിച്ചത്.ചെറുപയര്‍, ഉഴുന്ന് ബോള്‍, വന്‍കടല, വന്‍പയര്‍, തുവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറവഅരി, മട്ടഅരി, പച്ചരി, ആന്ധ്ര അരി എന്നിവയാണ് ഇനങ്ങള്‍. എന്നാല്‍, 88 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതിനാല്‍മാത്രം 92 രൂപയായി. അതേസമയം, മല്ലി വില 92ല്‍നിന്ന് 76 ആയി കുറഞ്ഞിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *