India
സപ്ലൈകോയിൽ വീണ്ടും ഇടനിലക്കാർ
Last updated on Aug 23, 2021, 1:38 pm


സാധനങ്ങൾക്ക് ഗുണനിലവാരമില്ലാത്തത് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ സപ്ലൈകോ ഇപ്പോഴും ഇടനിലക്കാരാണ് കൈകാര്യം ചെയ്യുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്. ടെൻഡർ നടപടികൾ പൊളിച്ചെഴുതണം എന്നും ഉന്നത ഉദ്യോഗസ്ഥർ നൽകിയ കത്തിൽ പറയുന്നുണ്ട്. സപ്ലൈകോ മുൻ മാനേജിങ് ഡയറക്ടർ രാഹുലും ഭക്ഷ്യ വകുപ്പ് സെക്രട്ടറി വേണുഗോപാലുമാണ് സർക്കാറിന് കത്ത് നൽകിയത്. നാലു മാസം മുമ്പാണ് കത്ത് നൽകിയെങ്കിലും ഇതുമായി ബന്ധപ്പെട്ട യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
എം പാനൽ ചെയ്ത വിതരണക്കാരുടെ സ്ഥാപനങ്ങൾക്ക് ഗുണനിലവാരമില്ലെന്ന ഗുരുതര കണ്ടെത്തലുകളും കത്തിലുണ്ട്. സപ്ലൈകോയ്ക്ക് മാത്രം സാധനങ്ങൾ നടക്കാൻ കൊക്കസായി ഇവർ പ്രവർത്തിക്കുന്നുവെന്നും അതിനാൽ ടെണ്ടർ മാനദണ്ഡങ്ങൾ പൊളിച്ചെഴുതണമെന്നാണ് പ്രധാന നിർദ്ദേശം. ജനങ്ങൾക്ക് ഗുണനിലവാരമുള്ള സാധനങ്ങൾ നൽകണമെന്നും ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തന്നെ ടെൻഡർ കമ്മിറ്റി വേണമെന്നും കത്തിൽ പറയുന്നു . സംഭവത്തെകുറിച്ചുള്ള വ്യക്തമായ ധാരണ ഉദ്യോഗസ്ഥർ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ നടപടി ഖേദകരമാണ്.


