India
image_print

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം;സുപ്രീംകോടതി

Written by

askshiyas

ജനപ്രതിനിധികളായ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായുള്ള ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. കേസുകള്‍ നീട്ടികൊണ്ടു പോകുന്ന നടപടികള്‍ അനുവദിക്കില്ലെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ വേഗത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇഡി, സിബിഐ കേസുകള്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

20 ഉം 30 ഉം വര്‍ഷമായിട്ടും കുറ്റപത്രം നല്‍കാത്ത കേസുകള്‍ വരെ നിലവില്‍ ഉണ്ടെന്നും കോടതി പറഞ്ഞു . അന്വേഷണത്തിന് ഭാഗമായി ഇഡി സ്വത്തുക്കള്‍ മരവിപ്പിക്കും. അതിനുശേഷം ഒരു നടപടിയും ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ എന്തിനാണ് വലിച്ചുനീട്ടുന്നതെന്നും കോടതി ചോദിച്ചു. സാമ്പത്തിക ക്രമക്കേട് കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം എടുക്കുമെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ മറുപടി നല്‍കിയത്. സമയബന്ധിതമായി കേസുകള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവിടണമെന്നും എസ് ജി ആവശ്യപ്പെട്ടു. ഈ കാര്യങ്ങള്‍ ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്നും എല്ലാ സംസ്ഥാനങ്ങളുടെയും കോടതികളെ ഡല്‍ഹിയില്‍ ഇരുന്ന് നിരീക്ഷിക്കാന്‍ ആകില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.