India
image_print

സുപ്രീം കോടതിയിൽ പുതിയ ഒമ്പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

Written by

archanaa chuqwe

 

ഒമ്പതു ജഡ്ജിമാര്‍ സുപ്രിം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു.ചരിത്രത്തിൽ ഇതാദ്യമായാണ് സുപ്രിംകോടതിയില്‍ ഇത്രയും ജഡ്ജിമാര്‍ ഒരുമിച്ച്‌ സത്യപ്രതിജ്ഞ ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ പുതിയ ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തു.

ഇതിൽ മൂന്നുപേർ വനിതകളാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അഭയ് ശ്രീനിവാസ് ഓഖ, ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജിതേന്ദ്രകുമാര്‍ മഹേശ്വരി, ഹൈക്കോടതി ജഡ്ജി എം എം സുന്ദരേശ്, ഹൈക്കോടതി ജഡ്ജി സി ടി രവികുമാര്‍, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്ന, തെലങ്കാന ഹൈക്കോടതി ജഡ്ജി ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല ത്രിവേദി, മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ എന്നിവരാണ് സുപ്രിംകോടതി ജഡ്ജിമാരായി ചുമതലയേറ്റത്.

Leave a Reply

Your email address will not be published.