India
പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ സുപ്രീം കോടതി അനുമതി
Last updated on Sep 17, 2021, 11:10 am


പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ സുപ്രീം കോടതി അനുമതി നൽകി. ഓഫ്ലൈനായി പരീക്ഷ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുന്‍പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു.
അതേസമയം പരീക്ഷയ്ക്കായി പുതുക്കിയ ടൈംടേബിള്‍ തയ്യാറാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ നേരത്തെ തന്നെ സ്കൂളികളില്‍ എത്തിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളിലും അണുനശീകരണം നടത്തും. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ പരീക്ഷ നടത്തുമെന്നും കൊവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചുകൊണ്ടാകും പരീക്ഷ നടത്തുകയെന്നും മന്ത്രി അറിയിച്ചു.


