India
image_print

കോവിഡ് ന​ഷ്ട​പ​രി​ഹാ​രം;കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

Written by

askshiyas

കൊ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം നൽകുന്ന​തി​ല്‍ കേ​ര​ള​ത്തെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് സുപ്രീംകോടതി. വിഷയത്തിൽ അ​വ​സ്ഥ പ​രി​താ​പ​ക​ര​മെ​ന്നു സു​പ്രീം കോ​ട​തി പറഞ്ഞു..40,000ലേ​റെ പേ​ര്‍ കൊ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച സം​സ്ഥാ​ന​ത്ത് 10,778 അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​തി​ല്‍ 1948 പേ​രെ മാ​ത്ര​മേ അ​ര്‍​ഹ​രാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ളൂ. അ​തി​ല്‍ ത​ന്നെ 528 പേ​രു​ടെ അ​പേ​ക്ഷ​ക​ള്‍ മാ​ത്ര​മാ​ണ് അം​ഗീ​ക​രി​ച്ച​ത്.

കോവിഡ് സാഹചര്യത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് ക്ഷേമസംസ്ഥാനമെന്നനിലയില്‍ കേരളത്തിന്റെ ഉത്തരവാദിത്വമാണ് ജ​സ്റ്റി​സു​മാ​രാ​യ എം.​ആ​ര്‍. ഷാ, ​ബി.​വി. നാ​ഗ​ര​ത്ന എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഓ​ര്‍​മി​പ്പി​ച്ചു. അ​പേ​ക്ഷി​ച്ച മു​ഴു​വ​ന്‍ പേ​ര്‍​ക്കും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ 50,000 രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ച പ​ര​മോ​ന്ന​ത കോ​ട​തി ഗു​ജ​റാ​ത്ത് മാ​തൃ​ക​യി​ല്‍ ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച്‌ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ര​സ്യം ന​ല്‍​കാ​നും ഉ​ത്ത​ര​വി​ട്ടിട്ടുണ്ട്. ഹ​ര്‍​ജി ഇ​നി പ​രി​ഗ​ണി​ക്കു​മ്ബോ​ള്‍ വി​ത​ര​ണം ചെ​യ്ത ന​ഷ്ട​പ​രി​ഹാ​ര​ത്തെ​ക്കു​റി​ച്ചു സ​ത്യ​വാ​ങ്മൂ​ലം സമർപ്പിക്കണം.

പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ഗൗരവ് കുമാര്‍ ബന്‍സല്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ ഈ പരാമർശം. കേ​ര​ള​ത്തെ കൂ​ടാ​തെ രാ​ജ​സ്ഥാ​ന്‍, മ​ഹാ​രാ​ഷ്​ട്ര സ​ര്‍​ക്കാ​രു​ക​ളെ​യും കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ല്‍ അ​ധി​ക വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ഛത്തി​സ്ഗ​ഡ്, ക​ര്‍​ണാ​ട​ക, ഡ​ല്‍​ഹി സ​ര്‍​ക്കാ​രു​ക​ളോ​ടും ഇക്കാര്യം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published.