India
image_print

മുല്ലപ്പെരിയാർ: സുപ്രീംകോടതിയിൽ വക്കീൽ ഫീസിനത്തിൽ ചെലവായത് 6 കോടിയിലധികം രൂപ

Written by

archanaa chuqwe

മുല്ലപ്പെരിയാർ അണക്കെട്ട് മായി ബന്ധപ്പെട്ടുള്ള കേസിൽ സുപ്രീം കോടതിയിൽ വക്കീൽ ഫീസിനത്തിൽ മാത്രം സംസ്ഥാന സർക്കാരിന് ചെലവായ തുകയുടെ കണക്ക് പുറത്ത്. ആറ് കോടിയിലധികം രൂപയാണ് സർക്കാർ ഇതിനായി ചെലവഴിച്ചിട്ടുള്ളത്.

2009 മുതലുള്ള കണക്കാണിത്. ഈ കാലയളവിൽ പത്ത് അഭിഭാഷകരാണ് കേരളത്തിനായി സുപ്രീം കോടതിയിൽ ഹാജരായത്. 2009 മുതൽ 2021 ആഗസ്റ്റ് വരെയാണ് 10 അഭിഭാഷകർ സുപ്രീം കോടിതിയിൽ ഹാജരായത്. 6,34,39,549 രൂപ ഇവർക്കായി ചെലവഴിച്ചു. 5,03,08,253 രൂപ വക്കീൽ ഫീസിനത്തിൽ മാത്രം നൽകി.

ഹരീഷ് എൻ സാൽവേ, മോഹൻ വി കട്ടാർക്കി, ജയദീപ് ഗുപ്ത ഉൾപ്പെടെയുള്ളവരാണ് കേസിൽ കേരളത്തിനായി ഹാജരായത്. ഹരീഷ് എൻ സാൽവെക്കാണ് ഉയർന്ന തുക ഫീസായി നൽകിയത്. ഒരു കോടി എൺപതിരണ്ട് ലക്ഷത്തി ഏഴുപത്തിയൊന്നായിരത്തി മുന്നൂറ്റിയമ്പത് രൂപയാണ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *