India
image_print

സല്യൂട്ട് വിവാദത്തിൽ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എംപി

Written by

askshiyas

സല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യണ്ടെന്നും സുരേഷ് ഗോപി എംപി. അതിൽ രാഷ്ട്രീയ വേർതിരിവ് വരുന്നത് അഗീകരിക്കില്ല. ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.

പാല ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. സല്യൂട്ട് വിവാദമാക്കിയതാരാണെന്നും ആ പോലീസ് ഓഫീസർക്ക് പരാതിയുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.

പാലാ ബിഷപ്പ് വർഗീയ പരാമർശം ഒന്നും നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹം ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. തീവ്രവാദമാണ് എന്ന് പറയുമ്പോൾ ഒരു വിഭാഗം അത് ഞങ്ങളെയാ ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഏറ്റെടുത്താലെങ്ങനെയാണെന്നും ഒരു മതത്തിനേയും അദ്ദേഹം പരാമർശിച്ചിട്ടില്ല എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.