India
image_print

മുഖ്യമന്ത്രി സ്വപ്‌നയ്‌ക്കെതിരെ നിയമവഴി തേടാത്തത് എന്തുകൊണ്ട്?; പ്രതിപക്ഷ നേതാവ്

Written by

Aswathy

 

മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ നുണയാണെങ്കില്‍ അതിനെ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമവഴിയിലൂടെ നേരിടാത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. 164 സ്റ്റേറ്റമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ ഏഴ് വര്‍ഷം വരെ മൊഴിനല്‍കിയ ആളിന് ശിക്ഷ ലഭിക്കും. അതിന് സിആര്‍പിസി 343 (1) പ്രകാരം മൊഴി നല്‍കിയ അതേ കോടതിയെ മുഖ്യമന്ത്രിയ്ക്കും സമീപിക്കാം.

സ്വപ്നയെ ശിക്ഷിക്കാന്‍ കഴിയുന്ന നിയമപരമായ ഈ വഴികള്‍ മുഖ്യമന്ത്രി എന്തുകൊണ്ട് സ്വീകരിക്കാത്തതെന്ന് വി.ഡി സതീശന്‍ ചോദിച്ചു. ഇതിനു പകരം ഐപിസി 153 ചുമത്തി സ്വപ്നക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published.