India
image_print

ആശിഷ് മിശ്രക്കെതിരേ യുപി ബിജെപി അധ്യക്ഷന്‍

Written by

archanaa chuqwe

ശിഷ് മിശ്രക്കെതിരേ പരോക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്ല പെരുമാറ്റത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണമെന്നും ഒരു രാഷ്ട്രീയ നേതാവാകുക എന്നാല്‍ ആരെയെങ്കിലും ”ഫോര്‍ച്യൂണര്‍’ ഉപയോഗിച്ച് ഇല്ലാതാക്കുക എന്നല്ലെന്നുമാണ് സ്വതന്ത്ര ദേവ് സിങ് പറഞ്ഞത്. പ്രദേശത്തെ 10 പേര്‍ നിങ്ങളെ പ്രശംസിച്ചാല്‍ അഭിമാനംകൊണ്ട് തന്റെ മനസ് തുടിക്കും. നിങ്ങളുടെ പെരുമാറ്റം അത്തരത്തിലായാല്‍ ജനങ്ങള്‍ നിങ്ങളെ കാണുമ്പോള്‍ മുഖംതിരിക്കില്ല.’- ന്യൂനപക്ഷ മോര്‍ച്ചയുടെ ഒരു പരിപാടിക്കിടെയായി രുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലില്‍ സഹകരിക്കാതിരുന്നതിനാല്‍ ഇയാളെ പോലീസ് കസ്റ്റഡിയില്‍ ലഭിക്കാന്‍ യു.പി. പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. സംഭവത്തില്‍ വ്യക്തത ലഭിക്കാന്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ കൂടിയായ ആശിഷിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എ.ഡി.ജി.പി. പ്രശാന്ത് കുമാര്‍ പറഞ്ഞിരുന്നു.

 

ഒക്ടോബര്‍ മൂന്നിന് ബന്‍ബിര്‍പുരിലെ കേന്ദ്രമന്ത്രിയുടെയും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെയും സന്ദര്‍ശനത്തോടനുബന്ധിച്ച് ടികോനിയ-ബംബിര്‍പുര്‍ റോഡിലാണ് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
എന്നാല്‍, മന്ത്രിമാര്‍ ഹെലികോപ്റ്ററില്‍ വരാതെ ലഖ്‌നൗവില്‍നിന്നു റോഡുമാര്‍ഗമെത്തി.ഉച്ചക്ക് രണ്ടേകാലോടെ ആശിഷ് മിശ്രയും കൂട്ടാളികളും സഞ്ചരിച്ച മൂന്നു കാറുകള്‍ റോഡരികില്‍ കര്‍ഷകര്‍ക്കിടയിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഒരാള്‍ വെടിയുതിര്‍ത്തതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.സംഭവത്തില്‍ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനും മരിച്ചിരുന്നു.ആശിഷാണ് വാഹനം ഓടിച്ചതെന്നാണ് കര്‍ഷകരുടെ ആരോപണം. ഇത് അജയ് മിശ്രയും ആശിഷും നിഷേധിക്കുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *