India
image_print

രോഹിത്തിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ കോലിയുടെ ശ്രമം

Written by

askshiyas

മാസം അവസാനം നടക്കുന്ന ലോകകപ്പിനുശേഷം ടി 20  ക്യാപ്റ്റന്‍സിയില്‍ നിന്ന് വിരമിക്കുമെന്ന് വിരാട് കോലി പ്രഖ്യാപിച്ചതിന് പിന്നലെ ഇന്ത്യന്‍ ടീമില്‍ അധികാര തര്‍ക്കം.മാത്രവുമല്ല എന്തുകൊണ്ടാണ് ക്യാപ്റ്റന്‍ ഈ തീരുമാനം എടുത്തതെന്നതിനെക്കുറിച്ചുള്ള വിവിധ ചര്‍ച്ചകളും കൊഴുത്തിരുന്നു.കൂടാതെ ആര് ക്യാപ്റ്റനാകുമെന്നുള്ള ചര്‍ച്ചകള്‍ക്കും ചൂടുപിടിക്കുന്നുണ്ട്. രോഹിത് ശര്‍മ കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പേര് ഉള്‍പ്പെടെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാലിപ്പോഴിതാ രോഹിത്തിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ കോലിയുടെ ശ്രമം നടന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കോലിയും രോഹിത് ശര്‍മ്മയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കുറച്ചുകാലമായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ടായിരുന്നു.ഇന്ത്യയുടെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് കെ എല്‍ രാഹുലിനെ കൊണ്ടുവരണം. അതോടൊപ്പം ടി20 ക്യാപ്റ്റന്‍ സ്ഥാനവും രാഹുലിനെ ഏല്‍പ്പിക്കണം. വൈസ് ക്യാപ്റ്റനായി റിഷഭ് പന്ത് സ്ഥാനമേല്‍ക്കണം. രോഹിത്തിന് ഇപ്പോള്‍ 34 വയസായി. ടീമിന്റെ ഭാവി കണക്കിലെടുക്കുമ്പോള്‍ ദീര്‍ഘകാലത്തേക്ക് ആ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നില്‍ അര്‍ത്ഥമില്ല എന്ന് കോലി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.അതെന്തായാലും, ലോകകപ്പിന് ശേഷം കോഹ്ലിയില്‍ നിന്ന് ആരുടെ മേലങ്കി ഏറ്റെടുക്കും എന്നതില്‍ സംശയമില്ല.

 

 

Leave a Reply

Your email address will not be published.