India
image_print

മകന്‍ മാധ്യമങ്ങള്‍ക്ക് നേരെ കയര്‍ത്തു; കരീനയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

Written by

archanaa chuqwe

സിനിമയിലെന്ന പോലെ സമൂഹ മാധ്യമങ്ങളിലും താരങ്ങളാണ് താരജോഡികളായ സൈഫ് അലി ഖാനും കരീന കപൂറും. ഇവരുടെ മക്കള്‍ക്കും താരങ്ങളെപ്പോലെ തന്നെ നിറയെ ആരാധാകരുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ വാര്‍ത്തകളും ചിത്രങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.എന്നാലിപ്പോഴിതാ കരീനയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇവരുടെ മകന്‍ തൈമൂര്‍ മാധ്യമങ്ങള്‍ക്ക് നേരെ കയര്‍ത്തതിനാണ് വിമര്‍ശനം.കരീനയും മക്കളും സഹോദരി കരിഷ്മാ കപൂറിനെയും മാതാപിതാക്കളെയും കാണാനായി മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിലെത്തിയപ്പോഴാണ് സംഭവം.

അഞ്ചു വയസുകാരന്‍ തൈമൂറും ഇളയമകന്‍ ജഹാംഗീറുമൊത്താണ് കരീന ബാന്ദ്രയിലെ വീട്ടിലെത്തിയത്.കരീനയ്ക്കാപ്പം ഫ്‌ലാറ്റിന് പുറത്തേക്ക് എത്തിയ തൈമൂര്‍ മാധ്യമങ്ങളെ കണ്ടതോടെ അവരുടെ നേര്‍ക്ക് കയര്‍ക്കുന്നതായി വിഡിയോയില്‍ കാണാം. മാധ്യമങ്ങള്‍ നിരന്തരം പിന്തുടരുന്നതിലുള്ള രോഷമാണ് തൈമൂര്‍ പ്രകടിപ്പിച്ചത്. ഇതിനുമുന്‍പും സമാനമായ രീതിയില്‍ തൈമൂര്‍ മാധ്യമങ്ങളോട് പെരുമാറിയിട്ടുണ്ട്.ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയോ പുറത്തുവന്നതോടെ നിരവധിപേരാണ് കരീനയെ വിമര്‍ശിക്കുന്നത്.മറ്റുള്ളവരോട് അല്പംകൂടി സൗമ്യമായി പെരുമാറാന്‍ കരീന മകനെ പഠിപ്പിക്കണമെന്നൊക്കെയാണ് കമന്റുകള്‍. ‘തൈമൂര്‍ വളരെ വികൃതിയാണ് ഈ കാര്യങ്ങള്‍ ഇപ്പോള്‍ നിയന്ത്രിച്ചില്ലെങ്കില്‍ കരീനയ്ക്കും സെയ്ഫിനും ഭാവിയില്‍ അനന്തരഫലങ്ങള്‍ നേരിടമെന്നും പറയുന്നു.

 

Leave a Reply

Your email address will not be published.