India
image_print

അശ്ലീല വെബ്‌സൈറ്റില്‍ കണക്ക് പഠിപ്പിച്ച് കോടികള്‍ നേടി അധ്യാപകന്‍

Written by

archanaa chuqwe

ശ്ലീല വെബ്‌സൈറ്റ് വഴി കണക്ക് പഠിപ്പിച്ച് കോടികള്‍ നേടി അധ്യാപകന്‍.പോണ്‍ ഹബ്ബ് വഴിയാണ് കണക്ക് പഠനം. കോടികളാണ് ഇതുവഴി തായ്‌വാനിലെ 34 കാരനായ ചാങ്ഷു എന്ന കണക്ക് അധ്യാപകന്‍ നേടുന്നത്. changhsumath666 എന്ന വേരിഫൈഡ് അക്കൗണ്ടില്‍ കൂടിയാണ് അദ്ദേഹം വെബ്‌സൈറ്റില്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നത്. 1.7 മില്യണിലധികം കാഴ്ചക്കാരാണ് അദ്ദേഹത്തിനുള്ളത്.

 

അതേസമയം സംഭവത്തില്‍ പ്രതികരിച്ച അധ്യാപകന്‍ അശ്ലീല സൈറ്റില്‍ കണക്ക് പഠിപ്പിക്കുക എന്നത് ഇഷ്ടമുള്ള കാര്യമല്ലെന്നും ലോകത്തിന് മുമ്പില്‍ താന്‍ തായ്‌വാനില്‍ നിന്നുള്ള കണക്ക് അധ്യാപകനാണെന്നും തനിക്ക് നന്നായി ഗണിതശാസ്ത്രം വഴങ്ങുമെന്നും അറിയണമെന്നും ചാങ്ഷു പറയുന്നു.അശ്ലീല വൈബ്‌സൈറ്റുകളില്‍ കൂടി കണക്ക് പഠിപ്പിക്കുന്നത് കാരണം നിരവധി പേരാണ് ചാങ്ഷു വീഡിയോകള്‍ കാണാന്‍ എത്തുന്നത്. പോണ്‍ ഹബ്ബിനെ കൂടാതെ മറ്റു അശ്ലീല വൈബ്‌സൈറ്റുകളില്‍ കൂടി ഇത്തരത്തിലുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ ഒരുങ്ങുകയാണ് ചാങ്ഷു.ഇത്തരത്തില്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്ത് അദ്ദേഹം വര്‍ഷത്തില്‍ 250,000 ഡോളറിലേറെയാണ് സമ്പാദിക്കുന്നത്.ചാങ്ഷു യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ഇത്തരത്തില്‍ കണക്ക് വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നുണ്ട്.

 

Leave a Reply

Your email address will not be published.