India
image_print

ഭാര്യയ്ക്കായി ‘താജ് മഹല്‍’ തീര്‍ത്ത് മധ്യപ്രദേശ് സ്വദേശി

Written by

archanaa chuqwe

ഭാര്യയ്ക്ക് താജ്മഹൽ വീട് സമ്മാനമായി പണിത് നൽകി മധ്യപ്രദേശിലെ ബുർഹാൻപൂർ സ്വദേശി. ആനന്ദ് പ്രകാശ് ചൌസ്കിയെന്ന വിദ്യാഭ്യാസ വിദഗ്ധനാണ് തന്റെ ഭാര്യ മഞ്ജുഷ ചൌസ്കിക്ക് നാല് മുറികളുള്ള താജ്മഹൽ വീട് പണിതിരിക്കുന്നത്. ഇരുവരും ആഗ്രയിൽ പോയി താജ്മഹൽ കാണ്ടതടെയാണ് ചൌസ്കിക്ക് ഇത്തരമൊരു വീട് നിർമ്മിക്കണമെന്ന ആശയം ഉണ്ടായത്. അതിനായി താജ്മഹലിന്റെ വാസ്തുവിദ്യ പഠിക്കുകയും എഞ്ചിനിയർമാരോട് നിർമ്മിതി ചോദിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു.

അതേസമയം മൂന്ന് വർഷം സമയമെടുത്താണ് ചൌസ്കിയുടെ വ്യത്യസ്തമായ ഈ വീട് ഒരുങ്ങിയത്. താജ്മഹലിന്റെ ത്രിമാനദൃശ്യം ഉപയോഗിച്ചാണ് എഞ്ചിനിയർമാർ ഇത്തരമൊരു കെട്ടിടം പണിതുയർത്തിയത്.കൺസൾട്ടിംഗ് എഞ്ചിനീയർ പ്രവീൺ ചൗക്‌സി പറയുന്നത് പ്രകാരം വീട് 90 ചതുരശ്ര മീറ്ററിൽ മിനാരങ്ങളുള്ളതാണ്. അടിസ്ഥാന ഘടന 60 ചതുരശ്ര മീറ്റർ ഉൾക്കൊള്ളുന്നു. 29 അടി ഉയരമുള്ള താഴികക്കുടവും രണ്ട് നിലകളിലായി രണ്ട് കിടപ്പുമുറികളുണ്ട്. വീട്ടിൽ ഒരു അടുക്കള, ലൈബ്രറി, ധ്യാനമുറി എന്നിവയും ഉണ്ട്. ഘടന വിശദമായി പഠിക്കാൻ എൻജിനീയറും താജ്മഹൽ സന്ദർശിച്ചിരുന്നു. ഔറംഗബാദിലെ സമാനമായ സ്മാരകമായ ബിബി കാ മഖ്ബറയിലും അദ്ദേഹം പോയി.
80 അടി ഉയരമുള്ള ഒരു വീട് നിർമ്മിക്കാൻ മാത്രമാണ് ചൌസ്കി ആദ്യം എഞ്ചിനിയേഴ്സിനോട് ആവശ്യപ്പെട്ടിരുന്നത്. ആ നിർമ്മിതിക്ക് അനുമതി നിഷേധിച്ചതോടെ താജ്മഹൽ പോലൊരു വീട് നിർമ്മിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.ബുർഹാൻപൂർ സന്ദർശിക്കുമ്പോൾ ഒരു വിനോദസഞ്ചാരിക്കും നഷ്ടപ്പെടുത്താൻ കഴിയാത്ത ഒരു കാഴ്ചയായിരിക്കും തന്റെ വീട് എന്ന് ചൗക്‌സി പറയുന്നു.

Leave a Reply

Your email address will not be published.