India
image_print

താജ് മഹല്‍ ഒരു വര്‍ഷത്തിനു ശേഷം രാത്രി കാഴ്ചയ്ക്കായി തുറക്കും

Written by

archanaa chuqwe

രാജ്യത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അടച്ചിട്ട താജ്മഹല്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാത്രിക്കാല സന്ദര്‍ശനത്തിനൊരുങ്ങുന്നു. മനോഹരമായ താജ്മഹലിന്റെ രാത്രി വിസ്മയം കാണാന്‍ ആഗസ്റ്റ് 21 മുതലാണ് താജ്മഹല്‍ രാത്രികാല സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുന്നതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.

കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്കഡൗണില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17നാണ് താജ്മഹല്‍ രാത്രികാല സന്ദര്‍ശനം വിലക്കിയത്. ഒരു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ വീണ്ടും താജ്മഹലില്‍ രാത്രി സന്ദര്‍ശകര്‍ക്ക് പ്രവേശനം ലഭിക്കുന്നത്. മൂന്നു സ്ലോട്ടുകളിലായാണ് സന്ദര്‍ശകരെ കടത്തിവിടുക. രാത്രി എട്ടര മുതല്‍ ഒന്‍പതു വരെ അര മണിക്കൂറും, 9:00 മുതല്‍ ഒമ്പതര വരെയും, 9 അര മുതല്‍ പത്തുമണിവരെ എന്നിങ്ങനെയാണ് സന്ദര്‍ശനസമയം. 50 പേരെ വീതമാണ് കടത്തിവിടുക . ലോക് ഡൗണ്‍ പൂര്‍ണമായും എടുത്തു മാറ്റാത്തതും 10 മണിക്ക് ശേഷം രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാലും കൂടുതല്‍ ഇളവുകള്‍ നിലവില്‍ സാധ്യമല്ലെന്നാണ് ടൂറിസം അധികൃതര്‍ അറിയിച്ചത്.

 

Leave a Reply

Your email address will not be published.