India
image_print

താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ല;യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിന്‍കന്‍

Written by

askshiyas

താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കാൻ തയ്യാറല്ലെന്ന് അറിയിച്ച് യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിന്‍കന്‍. കൂടാതെ തീവ്രവാദ വിരുദ്ധ നിലപാട്​ കൈക്കൊണ്ടില്ലെങ്കില്‍ അഫ്​ഗാ​ന്‍റെ സ്വത്തുവകകള്‍ മരവിപ്പിക്കാനും ഉപരോധം കടുപ്പിക്കാനും മടിക്കില്ലെന്ന്​ അമേരിക്ക താലിബാന്​ മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്.

അമേരിക്കന്‍ സെനറ്റിനു മുമ്ബാകെ അഞ്ചു മണിക്കൂര്‍ നീണ്ട വിചാരണ നടപടിക്കിടെയാണ്​ താലിബാന്‍ സര്‍ക്കാരുമായി തല്‍ക്കാലം ഒത്തുപോകാനാകില്ലെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിന്‍കന്‍ അറിയിച്ചത്.പുറമെ നിന്നുള്ള അല്‍ഖാഇദ തീവ്രവാദികള്‍ക്കും മറ്റും​ രാജ്യത്ത്​ സൗകര്യം ഒരുക്കാതിരിക്കുക, സ്​ത്രീസുരക്ഷ ഉറപ്പാക്കുക, മനുഷ്യാവകാശലംഘനങ്ങള്‍ അവസാനിപ്പിക്കുക, യു.എന്‍ ചട്ടങ്ങള്‍ പാലിക്കുക എന്നിവയാണ്​ താലിബാനു മുമ്ബാകെ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ഇതിനൊന്നും തയ്യാറാവാത്ത പക്ഷം 9 ബില്യണ്‍ ഡോളര്‍ വരുന്ന അഫ്​ഗാ​ന്‍റെ സ്വത്തുവകകള്‍ മരവിപ്പിക്കും.കൂടാതെ താലിബാനെതിരെ ഉപരോധ നടപടികള്‍ സ്വീകരിക്കാൻ മടിക്കില്ലെന്നും ആന്‍റണി ബ്ലിന്‍കന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.