India
വനിതാ മന്ത്രാലയത്തില്‍ വനിതാ ജീവനക്കാര്‍ക്കു വിലക്കേര്‍പ്പെടുത്തി താലിബാന്
Last updated on Sep 17, 2021, 4:36 am


അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തില്‍ വനിതാ ജീവനക്കാര്‍ വേണ്ടെന്ന് താലിബാന്. പുരുഷന്മാരെ മാത്രമേ ഇവിടെ ജോലിക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഒരു ഉദ്യോഗസ്ഥ വെളിപ്പെടുത്തി.ദോലിക്കായി എത്തിയ നാലു വനിതകളെയും കെട്ടിടത്തിനുള്ളിലേക്കു പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും ഇവര്‍ പറയുന്നു.
അഫ്ഗാനില്‍ താലിബാന് ഭരണമേറ്റെടുത്ത 1996-2001 കാലഘട്ടത്തില്‍ സ്ത്രീകളുടെ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസവും തൊഴിലും അവര്‍ക്കു ലഭിച്ചിരുന്നില്ല. എന്നാല്‍ നിലവില്‍ സ്ത്രീകളെ സര്‍വകലാശാലകളില്‍ പ്രവേശിപ്പിക്കുന്നുണ്ട്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ടു മറച്ചാണ് ഇരുത്തിയിരിക്കുന്നത്. മാത്രമല്ല പെണ്‍കുട്ടികള്‍ ശരീരം മുഴുവന്‍ മൂടുന്ന രീതിയില്‍ വസ്ത്രം ധരിക്കണമെന്നും നിബന്ധനയുണ്ട്. ഈ പ്രശ്നം അന്താരാഷ്ട്ര സമൂഹത്തിന് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അഫ്ഗാനിസ്ഥാന് നല്കുന്ന സഹായത്തിന്റെയും മറ്റ് സഹായങ്ങളുടെയും അളവിനെ ഇത് ബാധിച്ചേക്കാം.പുരുഷന്മാരെയും സ്ത്രീകളെയും ഒരുമിച്ചു കൂടാനോ ഒരു മേല്‍ക്കൂരയില്‍ ഇരിക്കാനോ അനുവദിക്കുന്നില്ല.’പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അത് വ്യക്തമാണ്. ഞങ്ങളുടെ ഓഫീസുകളില്‍ വന്ന് ഞങ്ങളുടെ മന്ത്രാലയങ്ങളില്‍ ജോലി ചെയ്യാന്‍ അവര്‍ക്ക് അനുവാദമില്ലെന്നാണ് താലിബാന്റെ വാദം.സ്ത്രീകള്‍ സമൂഹത്തിലെ ഒരു പ്രധാന ഭാഗമാണെന്നും അവര്‍ ‘വ്യത്യസ്ത മേഖലകളില്‍’ പ്രവര്‍ത്തിക്കുമെന്നും കാബൂള്‍ താലിബാന് പിടിച്ചടക്കിയതിന് ശേഷമുള്ള ദിവസങ്ങളില്‍, താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


