India
image_print

പഞ്ച്ശീറിൽ അക്രമം തുടരുന്നു; 600ലധികം തീവ്രവാദികളെ വധിച്ചതായി പ്രതിരോധ സേന

Written by

askshiyas

അഫ്ഗാനിസ്താനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്ശീറിൽ അക്രമം തുടരുന്നു. 600ലധികം താലിബാൻ തീവ്രവാദികളെ വധിച്ചതായി പ്രതിരോധ സേന അറിയിച്ചു. പ്രദേശത്ത് കുഴിബോംബുകൾ ഉള്ളതിനാൽ പാഞ്ച്ശിർ പ്രതിരോധ സേനയ്ക്കെതിരായ താലിബാൻ ആക്രമണത്തിന്റെ വേഗത കുറഞ്ഞിരിക്കുകയാണ്.1000ത്തിലധികം താലിബാൻ തീവ്രവാദികൾ പിടിക്കപ്പെടുകയോ കീഴടങ്ങുകയോ ചെയ്തതായും പ്രതിരോധ സേനയുടെ വക്താവ് ഫഹിം ദഷ്ടി ട്വീറ്റ് ചെയ്തു. മറ്റ് അഫ്ഗാൻ പ്രവിശ്യകളിൽ നിന്ന് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിൽ താലിബാന് തടസങ്ങളുണ്ടെന്നും വക്താവ് പറഞ്ഞു.

 

പഞ്ച്ശീറിൽ യുദ്ധം തുടരുകയാണെന്നും എന്നാൽ തലസ്ഥാനമായ ബസാറാക്കിലേക്കും പ്രവിശ്യാ ഗവർണറുടെ കോമ്പൗണ്ടിലേക്കുമുള്ള റോഡുകളിൽ കുഴിബോംബുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ മുന്നേറ്റം മന്ദഗതിയിലായെന്നും താലിബാൻ വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published.