India
image_print

അഫ്ഗാനിസ്താന്‍ ഇനി താലിബാന്‍ ഭരിക്കും;അധികാരം പൂര്‍ണമായും പിടിച്ചെടുത്തു

Written by

askshiyas

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചു. അധികാരം പൂര്‍ണമായും പിടിച്ചെടുത്തതായും രാജ്യം ഇനി ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്‍ എന്നറിയപ്പെടുമെന്നും അവകാശപ്പെട്ടു.ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകുമെന്നും അറിയിച്ചു. അഫ്ഗാനിസ്താന്റെ ഭരണം രണ്ടു പതിറ്റാണ്ടിനു ശേഷമാണ് വീണ്ടും താലിബാന്റെ കൈകളിലേക്ക് എത്തുന്നത്. അധികാരം പിടിച്ചെടുത്ത താലിബാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലെ അഫ്ഗാന്‍ കൊടി നീക്കി താലിബാന്‍ കൊടി നാട്ടി. ഭരണത്തിന് താല്‍ക്കാലികമായി മൂന്നംഗ സമിതിക്ക് രൂപം നല്‍കുകയും ചെയതു.

എന്നാല്‍ കാബൂള്‍ കൈയടക്കിയതോടെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യംവിട്ടു താജിക്കിസ്താനിലേക്ക് അദ്ദേഹം രക്ഷപെട്ടതെന്നാണ് സൂചന. സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യത്ത് നിന്ന് മാറിനില്‍ക്കുന്നതെന്ന് അഷ്‌റഫ് ഗനി ഫേസ്ബുക്കില്‍ കുറിച്ചു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.അതേസമയം ഇന്ത്യ അഫ്ഗാനില്‍ കുടുങ്ങിയ പൗരന്മാരേയും ഉദ്യോഗസ്ഥരേയും ഡല്‍ഹിയില്‍ എത്തിച്ചു.

 

Leave a Reply

Your email address will not be published.