India
അച്ഛന് അഫ്ഗാന് പ്രതിരോധ സേനയുടെ ഭാഗമാണെന്ന് സംശയം;കുട്ടിയെ വധിച്ച് താലിബാന്
Last updated on Sep 28, 2021, 5:24 am


പിതാവ് പ്രതിരോധ സേനയില്‍ ചേര്‍ന്നെന്ന് സംശയത്തെ തുടര്‍ന്ന് കുഞ്ഞിനെ വധശിക്ഷക്ക് വിധേയമാക്കി താലിബാന്. തഖര്‍ പ്രവിശ്യയിലാണ് സംഭവം.പഞ്ച്ഷീര്‍ ഒബ്സര്‍വറിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, താലിബാന് ആണ് കുട്ടിയെ വധിച്ചത്.കുഞ്ഞിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.തെരുവില്‍ കിടക്കുന്ന കുട്ടിയുടെ ചലനമറ്റ ശരീരത്തിന് ചുറ്റും മറ്റു കുട്ടികള്‍ ഇരുന്ന കരയുന്നതിന്റെ ചിത്രവും പുറത്തുവന്നിരുന്നു.
സംഘടനയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ അഫ്ഗാനിസ്ഥാനെതിരെ താലിബാന് നടത്തിയ ആക്രമണത്തിന്റെ ഏറ്റവും പുതിയ സംഭവമാണ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.രാജ്യം ഏറ്റെടുത്ത താലിബാന്, പ്രതികാര ആക്രമണങ്ങള്‍ നടക്കില്ലെന്ന് വാഗ്ദാനം ചെയ്തിരുന്നു.എന്നാല്‍ സാധാരണക്കാര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയിലെ ബ്രോഡ്കാസ്റ്റ് ടെലിവിഷന്‍ ശൃംഖലയായ എബിസി, പ്രതിരോധ സേനയിലെ അംഗങ്ങളെയും മുന്‍ ഗവണ്മെന്റിനെയും രാജ്യമെമ്പാടുമുള്ള പ്രതികാര കൊലപാതകങ്ങളില്‍ ലക്ഷ്യമിടുന്നതായി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.എതിര്‍ക്കുന്നവര്‍ക്കെതിരെ ക്രൂരമായ അടിച്ചമര്‍ത്തലാണ് നടക്കുന്നതെന്ന് എബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൊബൈല്‍ എടുത്ത് പരിശോധിക്കുകയും സംശയാസ്പദമായ ഒരു ഫോട്ടോ കണ്ടാല്‍ അവര്‍ ആ വ്യക്തിയെ കൊല്ലുന്നതായും എബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.


