India
image_print

അകമ്പടി വാഹനങ്ങളുടെ എണ്ണംകുറച്ച് എം.കെ സ്റ്റാലിന്‍

Written by

archanaa chuqwe

സുരക്ഷാ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ചെന്നൈയില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചന യോഗത്തിലാണ് തീരുമാനം .തന്റെ യാത്രാ സമയത്ത് റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തരുതെന്നും പോലീസിന് നിര്‍ദ്ദേശം നല്‍കി.അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനിടയില്‍ വാഹനങ്ങള്‍ തടയുന്നതിനാല്‍ ആളുകള്‍ ബുദ്ധിമുട്ടുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ശനിയാഴ്ച പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.

അതനുസരിച്ച്, അദ്ദേഹത്തിന്റെ വാഹനങ്ങളുടെ എണ്ണം വാഹനവ്യൂഹം മുമ്പത്തേതില്‍ നിന്ന് ആറായി കുറഞ്ഞു.നേരത്തെ ചുരുങ്ങിയത് 12 വാഹനങ്ങളെങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിലുണ്ടായിരുന്നു.യാത്രക്കിടെ പൊടുന്നനെ വാഹനം നിര്‍ത്തി റോഡോരങ്ങളില്‍ കാത്തുനില്‍ക്കുന്ന ജനങ്ങളുമായി സംസാരിക്കുന്നതും നിവേദനങ്ങള്‍ സ്വീകരിക്കുന്നതും സ്റ്റാലിന്റെ പതിവാണ്.മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ സുഗമമായ സഞ്ചാരം, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ റോഡുകളിലെ ഗതാഗതം എന്നിവ ഉറപ്പാക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ ഒരു മുഖ്യമന്ത്രി തന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നത് ഇത് ആദ്യമായാണ്.

 

 

Leave a Reply

Your email address will not be published.