India
പ്രതിഷേധക്കാര്‍ക്കെതിരായ 5000 കേസുകള്‍ പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍
Last updated on Sep 18, 2021, 7:13 am


സി.എ.എ,കര്‍ഷക പ്രതിഷേധങ്ങളിലെ 5,570 കേസുകള്‍ പിന്‍വലിച്ചതായി തമിഴ്നാട് സര്‍ക്കാര്‍. അന്വേഷണം നടക്കാത്തതും കുറ്റപത്രം സമര്‍പ്പിക്കപ്പെടാത്തതോ ആയ കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിച്ചതെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി എ. കെ സ്റ്റാലിന് അറിയിച്ചു. ഇതില്‍ 2, 282 കേസുകള്‍ സി.എ.എ പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളും, 2, 831 കേസുകള്‍ കര്‍ഷക സമരത്തിനു പശ്ചാത്തലത്തിലുള്ളതും 26 പത്രമാധ്യമ കേസുകളുമാണ് പിന്‍വലിച്ച കേസുകളില്‍ ഉള്‍പ്പെടുന്നത്. കൂടംകുളം പ്ലാന്റ് സംസ്ഥാന വിവിധപദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ ഉള്‍പ്പെടുന്നു.
അതേസമയം എംഎല്‍എമാര്‍ എംപിമാര്‍ എന്നിവര്‍ക്കെതിരെയുള്ള കേസ് കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിക്കരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ അത്തരം കേസുകളുടെ വിശദാംശങ്ങള്‍ മദ്രാസ് ഹൈക്കോടതി മുമ്പാകെ ഹാജരാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി കേസുകള്‍ അന്വേഷണം നടത്താതെ സംസ്ഥാനങ്ങള്‍ പിന്‍വലിക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.


