India
കേരളത്തിലേക്കുള്ള ബസ് ഗതാഗതം പുനഃസ്ഥാപിക്കില്ല;വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി തമിഴ്നാട്
Last updated on Sep 10, 2021, 4:59 am


തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഓക്ടോബര്‍ 31 വരെ നീട്ടി.കോവിഡ് -19 പകര്‍ച്ചവ്യാധി കണക്കിലെടുത്ത് സംസ്ഥാനത്തുടനീളമുള്ള ലോക്ക്ഡൗണ്‍ ഒക്ടോബര്‍ 31 വരെ നീട്ടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പറഞ്ഞു.രാഷ്ട്രീയ, മതപരമായ പരിപാടികള്‍ക്കുള്ള നിരോധനം തുടരും.നിലവിലുള്ള ഇളവുകളും നിയന്ത്രണങ്ങളും സഹിതമാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.
വൈറസ് പടരുന്നത് നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ കടുത്ത ശ്രമങ്ങളുടെ ഫലമായി മെയ് അവസാനം 36,000 ത്തില്‍ കൂടുതല്‍ കേസുകള്‍ ഇപ്പോള്‍ 1,600 ആയി കുറഞ്ഞു. സംസ്ഥാനത്തെയും അയല്‍ കേരളത്തിലെയും ചില ജില്ലകളില്‍ കേസുകളുടെ വര്‍ദ്ധനവ് കാരണം, അതിര്‍ത്തി പ്രദേശങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുകയും മറ്റ് പ്രതിരോധ നടപടികളും സ്വീകരിക്കുകയും ചെയ്തു. കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള ബസ് ഗതാഗതം പുനഃസ്ഥാപിക്കില്ലെന്നും സ്റ്റാലിന് പറഞ്ഞു.
കടുത്ത കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പരിപാടികള്‍ നടത്താന്‍ അനുവാദമുള്ളൂ. ഇന്ന് ഗണേഷ് ചതുര്‍ത്ഥി നടക്കാനിരിക്കെ ആഘോഷങ്ങള്‍ വീടുകളിലേക്ക് ചുരുക്കണമെന്നും മുഖ്യമന്ത്രി എന്‍കെ സ്റ്റാലിന് വ്യക്തമാക്കി. മൂന്നാംതരംഗം മുന്നില്‍കണ്ട് സംസ്ഥാനത്തുടനീളം കര്‍ശനമായ പ്രതിരോധ നടപടികള്‍ക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും സ്റ്റാലിന് പറഞ്ഞു.പ്രതിരോധ കുത്തിവയ്പ്പ് വര്‍ദ്ധിപ്പിക്കും.ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്ന് സ്റ്റാലിന് പറഞ്ഞു. എന്നിരുന്നാലും, ഉത്സവങ്ങള്‍ക്കും രാഷ്ട്രീയ, മത, സാംസ്കാരിക പരിപാടികള്‍ക്കും നിരോധനം തുടരും.തമിഴ്നാട്ടിലെ ജനസംഖ്യയുടെ ഏകദേശം 12 ശതമാനം പേര്‍ക്ക് പൂര്‍ണ്ണ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ടെന്നും 45 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കിയെന്നും സ്റ്റാലിന് പറഞ്ഞു.


