India
കേന്ദ്രത്തില്‍ നിന്ന് ഒരു കോടി ഡോസ് കോവിഡ് വാക്സിന് കൂടി ആവശ്യപ്പെട്ട് തമിഴ്നാട്
Last updated on Sep 08, 2021, 11:18 am


കേന്ദ്രത്തില്‍ നിന്ന് ഒരു കോടി ഡോസ് കോവിഡ് വാക്സിന് കൂടി ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ തമിഴ്നാട് സര്‍ക്കാര്‍.വാക്സിനേഷന് വര്‍ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം തമിഴ്നാട് ഉന്നയിച്ചിരിക്കുന്നത്..വാക്സിനൊപ്പം 0.5 എം എല്‍ ഓട്ടോ ഡിസേബിള്‍ സിറിഞ്ചുകളോ 1 എം എല്‍ സിറിഞ്ചുകളോ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് ആരോഗ്യ മന്ത്രി എം സുബ്രമണ്യന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ആഴ്ച്ചയും മെഗാ വാക്സിനേഷന് ക്യാംപ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.


