India
image_print

ധൂര്‍ത്തടിച്ച് എം.എല്‍.എമാര്‍;വിരുന്നും സമ്മാനപ്പൊതികളും അവസാനിപ്പിച്ച് സ്റ്റാലിന്‍

Written by

archanaa chuqwe

എ. എല്‍.എമാര്‍ക്ക് നല്‍കിയിരുന്ന വിരുന്നും സമ്മാനപ്പൊതികളും അവസാനിപ്പിച്ച് സ്റ്റാലിന്‍. ഇനിമുതല്‍ നിയമസഭ ചേരുമ്പോള്‍ ഭക്ഷണം സ്വന്തം നിലയില്‍ ഏര്‍പ്പാടാക്കുകയോ നിയമസഭാ കാന്റീനില്‍ പോയി കഴിക്കുകയോ ചെയ്യണം. വിവിധ വകുപ്പ് മേധാവികള്‍ക്കും മന്ത്രിമാരുടെ ഓഫീസുകള്‍ക്കും മുഖ്യമന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി കഴിഞ്ഞു.

പതിറ്റാണ്ടുകളായി ബജറ്റ് സമ്മേളന കാലത്ത് ഓരോ വകുപ്പുകളാണ് എംഎല്‍എമാര്‍ക്ക് ഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. ഇവരുടെ ജീവനക്കാര്‍ക്കും പോലീസിനും നിയമ സഭ സെക്രട്ടറി ജീവനക്കാര്‍ക്കും എല്ലാം ഭക്ഷണം നല്‍കിയിരുന്നു. പ്രതിദിനം ആയിരം പേര്‍ക്കാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം വിളമ്പുന്നത്. ഏകദേശം മൂന്നു ലക്ഷം രൂപയാണ് ഇതിനുമാത്രമായുള്ള ചിലവ്. വിലകൂടിയ സമ്മാനങ്ങള്‍ എംഎല്‍എമാര്‍ക്ക് ബജറ്റ് സമ്മേളനം കഴിഞ്ഞു പോകുമ്പോള്‍ നല്‍ക്കാറുണ്ട്. എന്നാല്‍ ഈ ശീലങ്ങളും അവസാനിപ്പിക്കാനാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ തീരുമാനം.

Leave a Reply

Your email address will not be published.