India
സേലത്ത് വൻ സ്പിരിറ്റ് വേട്ട;2 പേർ പിടിയിൽ
Last updated on Aug 27, 2021, 10:09 am


തമിഴ്നാട് സേലത്ത് കേരള എക്സൈസ് വൻ സ്പിരിറ്റ് ശേഖരം പിടികൂടി. കേരളത്തിലേയ്ക്ക് കടത്താനായി സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ച 10850 ലിറ്റര്‍ സ്പിരിറ്റാണ് റെയ്ഡില്‍ പിടികൂടിയത്. കേസില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു. പാലക്കാട് എക്സൈസ് ഇന്റലിജന്‍സും എക്സൈസ് എന്‍ഫോഴ്സ്മെന്റും സംയുക്തമായി സേലത്ത് നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.സേലം ശ്രീനായിയ്ക്കാംപെട്ടിയിലെ സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ച 310 കന്നാസുകളിലായി 10850 ലിറ്റര്‍ സ്പിരിറ്റാണ് തമിഴ്നാട് പൊലീസിന്‍്റെ കൂടി സഹായത്തോടെ പിടിച്ചെടുത്തത്. കേസില്‍ തിരുവനന്തപുരം കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരസ് എന്നിവരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയുടേതാണ് ഈ ഗോഡൗണെന്ന് അധികൃതര്‍ പറഞ്ഞു.
കൂടാതെ സേലത്ത് നിന്നും കന്യാകുമാരി വഴിയും, പാലക്കാട് വഴിയുമാണ് കേരളത്തിലേക്ക് സ്പിരിറ്റ് കടത്തിയിരുന്നത്.. ആറു മാസങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട് തിരുവള്ളൂരില്‍ നിന്നും 20,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. അതിന് ശേഷം നടക്കുന്ന വലിയ സ്പിരിറ്റ് വേട്ടയാണ് ഇത്.


