India
സ്കൂൾ അടഞ്ഞുകിടന്നിട്ടും ഫീസ് പൂര്‍ണമായി ഈടാക്കുന്ന സ്കൂളുകള്‍ക്കെതിരെ താക്കീതുമായി തമിഴ്നാട് സർക്കാർ
Last updated on Jul 18, 2021, 4:56 pm


Highlights
അധ്യയന വര്‍ഷം പരമാവധി 75 ശതമാനം ഫീസേ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാവു എന്നും അതില്കൂടുതല് വാങ്ങരുതെന്നും തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വിഭാഗം
ഈ അധ്യയന വര്‍ഷം പരമാവധി 75 ശതമാനം ഫീസേ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാവു എന്നും അതില്കൂടുതല് വാങ്ങരുതെന്നും തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വിഭാഗം .കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂൾ അടഞ്ഞുകിടന്നിട്ടും ഫീസ് പൂര്‍ണമായി ഈടാക്കുന്ന സ്കൂളുകള്‍ക്കെതിരെയാണ് ഈ താക്കീത് നൽകിയത്
സ്കൂളുകള്‍ പൂര്‍ണമായി ഫീസ് അടക്കാന്‍ ചൂഷണം ചെലുത്തുന്നതായി വ്യാപക പരാതി ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് കര്‍ശന നിര്‍ദേശം. 40 ശതമാനം ഫീസ് ആദ്യ ഗഡുവായും അവശേഷിച്ച 35 ശതമാനം രണ്ടാമത്തേ ഗഡുവായും വാങ്ങാം. സ്കൂള്‍ തുറന്ന് സാധാരണ നിലയിലേക്കാവുന്ന പക്ഷം ബാക്കിയുള്ള 25 ശതമാനം വാങ്ങുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു.ഈ ഉത്തരവ് എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
കോവിഡ് രണ്ടാം തരംഗ വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 24നായിരുന്നു വിദ്യാലയങ്ങള്‍ അടച്ചത്.കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് തമിഴ്നാട്ടില്‍ രോഗവ്യാപനവും മരണവും കുത്തനെ ഉയര്‍ന്നിരുന്നു. എന്നിട്ടും സ്കൂളുകള്‍ പൂര്‍ണമായി തുക ചോദിക്കുന്നതാണ് പ്രശ്നത്തിനിടയാക്കിയത്.


