India
image_print

വിനോദ നികുതിയിൽ ഇളവ് നൽകിയില്ലെങ്കിൽ തിയറ്ററുകൾ തുറക്കില്ല; ലിബര്‍ട്ടി ബഷീര്‍

Written by

archanaa chuqwe

വിനോദ നികുതിയിൽ ഇളവ് നൽകിയില്ലെങ്കിൽ തിയറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറഷൻ സംസ്ഥാന പ്രസിഡൻറും നിർമാതാവുമായ ലിബർട്ടി ബഷീർ. വൈദ്യുതി ബില്ലിലും ഇളവ് അനുവദിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിക്കണമെന്നും ലിബർട്ടി ബഷീർ ആവശ്യപ്പെട്ടു.

‘വകുപ്പ് മന്ത്രിയുടെ വാക്കിൽ പൂർണ വിശ്വാസം ഇല്ല. ഭൂരിഭാഗം തിയറ്റർ ഉടമകളും കടക്കെണിയിലാണ്. 90 ശതമാനം ഉടമകളും വലിയൊരു സംഖ്യ കടം വാങ്ങിയാണ് തിയറ്ററുകൾ നടത്തുന്നത്. 10 ശതമാനം പേരും സാമ്പത്തിക ഭദ്രതയില്ലാത്തവരാണ്. കാണികൾ രണ്ട് ഡോസ് വാക്സിൻ എടുക്കണം എന്നതടക്കമുള്ള നിർദേശങ്ങൾ പ്രയോഗികമല്ല’; ലിബർട്ടി ബഷീർ പറഞ്ഞു.

ഒക്ടോബർ 25 മുതൽ തിയറ്ററുകൾ തുറക്കാനാണ് സർക്കാരിൻറെ തീരുമാനം. 50 ശതമാനം സീറ്റുകളിൽ മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളൂ. സർക്കാർ അനുമതി കിട്ടിയാലും തിയറ്ററുകൾ തുറക്കില്ലെന്ന് ലിബർട്ടി ബഷീർ നേരത്തെയും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *