India
image_print

സാമ്പത്തിക ഇടപാടുകള്‍: ആദായനികുതിവകുപ്പ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്

Written by

archanaa chuqwe

മൂല്യം കൂടിയ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൃത്യമായ ശ്രദ്ധയില്ലെങ്കിൽ ആദായനികുതി വകുപ്പിന്റെ നോട്ടീസ് നിങ്ങൾക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. നിശ്ചിത തുകയ്ക്ക് മുകളിൽ നടത്തുന്ന ഇടപാടുകൾ ബാങ്കുകളും മറ്റ് സർക്കാർ ഏജൻസികളും ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.

വിവരങ്ങൾ കൈമാറുന്നതിന് വിവിധ സർക്കാർ ഏജൻസികളുമായി ഐടി വകുപ്പ് ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇടപാടുകളുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ നോട്ടീസ് ലഭിച്ചേക്കാം.

ബാങ്കിലെ സേവിങ്സ് അക്കൗണ്ടിൽ സാമ്പത്തികവർഷം 10 ലക്ഷം രൂപയിൽകൂടുതൽ പണമായി എത്തിയാലും ആദായ നികുതിവകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചേക്കാം.

അതുപോലെ തന്നെ പത്ത് ലക്ഷം രൂപയിൽ കൂടുതൽ പണമായി സ്ഥിരനിക്ഷേപമിട്ടാൽ ബാങ്കുകൾ ആദായനികുതി വകുപ്പിനെ അറിയിക്കും. അതായത് സാമ്പത്തിക വർഷം ഒന്നിലധികം ഡെപ്പോസിറ്റുകളിലായി ഈ തുകയിൽ അധികം ഒരുവ്യക്തി നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിന് വിവരം ലഭിക്കും.

Leave a Reply

Your email address will not be published.