India
image_print

പോർട്ടലിന്റെ സാങ്കേതികപ്പിഴവുകൾ പരിഹരിച്ചതായി ആദായനികുതി വകുപ്പ്

Written by

archanaa chuqwe

പുതിയ പോർട്ടലിന്റെ സാങ്കേതികപ്പിഴവുകൾ വലിയൊരളവോളം പരിഹരിച്ചതായി ആദായനികുതി വകുപ്പ്. റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി സെപ്റ്റംബർ 30ൽനിന്ന് ഡിസംബർ 31ലേക്ക് നീട്ടി. 2020-21 സാമ്പത്തികവർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചുകഴിഞ്ഞതായും വ്യക്തമാക്കി.

തകരാറുകൾ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇൻഫോസിസുമായി കേന്ദ്രധനമന്ത്രാലയം എല്ലാ ദിവസവും സമ്പർക്കം പുലർത്തുന്നുണ്ട്. പോർട്ടൽ രൂപകൽപ്പന ചെയ്ത ഇൻഫോസിസിൽ എഴുനൂറിലേറെ പേർ ഈ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. 164 കോടി രൂപ ചെലവിട്ട് തയ്യാറാക്കിയ പുതിയ പോർട്ടലിന്റെ പ്രവർത്തനം തുടക്കത്തിൽ ആകെ താറുമാറായതിനെത്തുടർന്ന് ഇൻഫോസിസിനെതിരേ രൂക്ഷവിമർശനമുയർന്നിരുന്നു.

സെപ്റ്റംബർ ഏഴുവരെയുള്ള കണക്കു പ്രകാരം 8.83 കോടി നികുതിദായകർ പോർട്ടൽ സന്ദർശിച്ചുകഴിഞ്ഞു. ഈ മാസം മാത്രം പ്രതിദിനം ശരാശരി 15.55 ലക്ഷം സന്ദർശകരുണ്ട്. പ്രതിദിന റിട്ടേൺ സമർപ്പണം 3.2 ലക്ഷമായി ഉയർന്നിട്ടുണ്ട്. ജൂൺ ഏഴിനാണ് പുതിയ www.incometax.gov.in പോർട്ടൽ അവതരിപ്പിച്ചത്.

 

Leave a Reply

Your email address will not be published.