India
image_print

പാകിസ്ഥാന്റെ തോല്‍വി ആഘോഷമാക്കി;അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി

Written by

archanaa chuqwe

പാകിസ്ഥാന്റെ വിജയം വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയ അധ്യാപികയെ സ്‌കൂളില്‍ നിന്ന് പറഞ്ഞുവിട്ടു.രാജസ്ഥാന്‍, ഉദയ്പൂരിലെ നീരജ മോദി സ്‌കൂളില്‍ അധ്യാപികയായ നഫീസ അട്ടാരിയെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപികയ്ക്കാണ് ജോലി നഷ്ടമായത്.’ജീത് ഗയീ… ഞങ്ങള്‍ വിജയിച്ചു’ എന്ന അടിക്കുറിപ്പോടെ അധ്യാപിക ഒരു ഫോട്ടോ വാട്ട്സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്തിരുന്നു.പാകിസ്ഥാന്‍ ടീമിന്റെ ചിത്രം വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയതാണ് സ്‌കൂള്‍ അധികൃതരെ പ്രകോപിപ്പിച്ചത്.

അതേസമയം നേരത്തെ ഇന്ത്യ പാകിസ്ഥാനോട് തോറ്റതിന്റെ പേരില്‍ കശ്മീരി വിദ്യാര്‍ത്ഥികളെ ആക്രമിക്കപ്പെട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ലോകകപ്പില്‍ ആദ്യമായാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്.ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ അടിച്ചെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *