India
image_print

ലൈസന്‍സ് എടുത്ത് രണ്ടാഴ്ച;വാഹനാപകടത്തില്‍ പത്തൊന്‍പതുകാരന് ദാരുണാന്ത്യം

Written by

askshiyas

മാവേലിക്കരയിലെ റോഡ് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.ചെങ്ങന്നൂര്‍ തോനയ്ക്കാട് പൊറ്റമേല്‍വടക്കതില്‍ അശോകിന്റെയും ജയശ്രീയുടെയും മകന്‍ അഭയ് അശോക് (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തേകാലോടെ മാവേലിക്കര വഴുവാടിയില്‍ ആയിരുന്നു അപകടം നടന്നത്. ലൈസന്‍സ് എടുത്ത് രണ്ടാഴ്ച തികയും മുന്‍പാണ് മരണം. ടാങ്കര്‍ ലോറിയുടെ പിന്‍ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് യുവാവ് മരിച്ചത്.

 

മാവേലിക്കര വഴുവാടിയിലൂടെ ബൈക്കില്‍ പോക്കുന്നതിനിടെ ടാങ്കര്‍ ലോറിയെ മറികടക്കവേ എതിരേ കാര്‍ വരുന്നതു കണ്ടു ബ്രേക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ടു ടാങ്കര്‍ ലോറിക്കടിയിലേക്കു വീഴുകയായിരുന്നെന്നു. പ്ലസ്ടൂ പഠനം പൂര്‍ത്തിയാക്കിയ അഭയ് രണ്ടാഴ്ച മുന്‍പാണു ലൈസന്‍സ് എടുക്കുന്നത്. ദിവസവും റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവില്‍ നമ്മുടെ നിരത്തുകളില്‍ ഉള്ളത്.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതിശ്രുതവരനൊപ്പം യാത്ര ചെയ്യവെ സ്‌കൂട്ടര്‍ മറിഞ്ഞു കെഎസ്ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് യുവതി മരിച്ചിരുന്നു.

 

Leave a Reply

Your email address will not be published.