India
തെലുങ്കാനയിൽ 2400 കോടിയുടെ നിക്ഷേപ പദ്ധതികളില്‍ ഒപ്പുവെച്ച് കിറ്റെക്സ്
Last updated on Sep 19, 2021, 7:47 am


കിറ്റെക്സ് തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി ഉയർത്തിയിരിക്കുകയാണ് . ഹൈദരാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ രണ്ട് പദ്ധതികളിലാണ് കിറ്റെക്സ് ഗ്രൂപ്പും തെലങ്കാന സര്‍ക്കാരും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.ഈ രണ്ട് പദ്ധതികളിലുമായി 40,000 പേർക്ക്
തൊഴിൽ നൽകുമെന്ന് കിറ്റക്സ് അറിയിച്ചിട്ടുണ്ട്
അതിനാൽ തന്നെ കിറ്റക്സിന്റെ പുതിയ നിക്ഷേപപദ്ധതികൾ കേരളത്തിലല്ല, തെലങ്കാനയിലെന്ന് ഉറപ്പായി.ആയിരം കോടിയ്ക്ക് പകരം 2,400 കോടിയുടെ നിക്ഷേപ പദ്ധതികളാണ് തെലങ്കാനയിൽ കിറ്റെക്സ് നടപ്പാക്കുന്നത്. വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയിൽ പാർക്ക് സീതാറാംപൂർ ഇൻഡസ്ട്രിയൽ പാർക്ക് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിലെ വ്യവസായം.തെലങ്കാനയിൽ ശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണെന്നാണ് കിറ്റെക്സ് പറയുന്നത്.
കൂടാതെ സർക്കാരിന്റെ നിക്ഷേപകരോടുള്ള സമീപനവും നല്ലതാണ്. ഇത് രണ്ടും കണക്കിലെടുത്താണ് പുതിയ സംരംഭങ്ങളെന്ന് കിറ്റക്സ് വ്യക്തമാക്കി.രണ്ട് പദ്ധതികളിലൂടെയായി 22,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമ്പോൾ 18000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്ന പദ്ധതിയാണെന്നും കിറ്റക്സ് അറിയിച്ചു.


