India
image_print

ജയലളിതയായി കങ്കണ; ‘തലൈവി’ സോംഗ് ടീസര്‍ പുറത്ത്

Written by

archanaa chuqwe

ജയലളിതയായി കങ്കണ റണാവത്തും എംജിആറായി അരവിന്ദ് സ്വാമിയും എത്തുന്ന ‘തലൈവി’ സോംഗ് ടീസര്‍ പുറത്ത്.എ എല്‍ വിജയ്‌യാണ് ചിത്രത്തിന്റെ സംവിധാനം. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ 10നാണ്. ഗാനത്തിന്റെ ടീസര്‍ വീഡിയോ കങ്കണ റണാവത്ത് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പാട്ടിന്റെ സംഗീതവും ഗാനത്തിന്റെ വരികളും പ്രേക്ഷകരെ 70-80 കളിലേക്ക് കൊണ്ടുപോകുന്നു. അതായത് സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തില്‍. എന്നാല്‍ ഇത് ടീസര്‍ മാത്രമാണ്, മുഴുവന്‍ ഗാനവും തിങ്കളാഴ്ച റിലീസ് ചെയ്യും.

‘ഉന്‍തന്‍ കണ്‍കളില്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്.നാസര്‍ ആണ് ചിത്രത്തില്‍ കരുണാനിധിയുടെ റോളില്‍ എത്തുന്നത്.ഷംന കാസിമാണ് ജയലളിതയുടെ തോഴി ശശികലയായി വേഷമിടുന്നത്. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങിയ വന്‍താര നിര ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പ്രൊമോഷനായി സെപ്റ്റംബര്‍ 4 ന് ചെന്നൈയില്‍ ഒരു പ്രത്യേക പരിപാടി നടത്തന്നുണ്ട് .സെപ്റ്റംബര്‍ 4 ന് ചെന്നൈയില്‍ നടക്കുന്ന ഈ പരിപാടിയെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Leave a Reply

Your email address will not be published.