India
image_print

കങ്കണയുടെ ‘തലൈവി’ ആമസോണ്‍ പ്രൈമില്‍

Written by

archanaa chuqwe

മിഴില്‍ ഏറെക്കാലമായി പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു് മുന്‍ മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണൗത്ത് എത്തിയ ‘തലൈവി’.എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷനില്‍ അത് പ്രതിഫലിച്ചിരുന്നില്ല. ‘തലൈവി’ നാളെ മുതല്‍ ആമസോണ്‍ പ്രൈമിലും സ്ട്രീമിംഗ് ആരംഭിക്കും . തമിഴിനൊപ്പം തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളും ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്. നെറ്റ്ഫ്‌ളിക്‌സിനു പിന്നാലെ ആമസോണ്‍ പ്രൈമിലും എത്തുന്നതോടെ ചിത്രത്തെ കൂടുതല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.

സെപ്റ്റംബര്‍ 10നായിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. എ എല്‍ വിജയ് സംവിധാനം ചെയ്ത ചിത്രത്തില്‍ എംജിആര്‍ ആയി അരവിന്ദ് സ്വാമിയും കരുണാനിധിയുടെ റോളില്‍ നാസറുമാണ് എത്തിയത്. ജയലളിത തോഴി ശശികലയായി മലയാളി നടി ഷംന കാസിമും എത്തുന്നു. ചിത്രം 55 കോടി രൂപയ്ക്ക് നെറ്റ്ഫ്‌ലിക്‌സിനും ആമസോണ്‍ പ്രൈമിനും വിറ്റു. ആദ്യമായാണ് രണ്ട് OTT പ്ലാറ്റ്‌ഫോമില്‍ ഒരു ഹിന്ദി ചിത്രം ഒരേസമയം റിലീസ് ചെയ്യുന്നത്.വിബ്രി മോഷന്‍ പിക്‌ചേഴ്‌സ്, കര്‍മ്മ മീഡിയ എന്റര്‍ടൈന്‍മെന്റ്, സീ സ്റ്റുഡിയോസ്, ഗോതിക് എന്റര്‍ടൈന്‍മെന്റ്, സ്പ്രിന്റ് ഫിലിമുകള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത് .സീ സ്റ്റുഡിയോസിന്റെ ഹിന്ദി, തമിഴ്, ടെലിഗു ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ തലൈവി റിലീസ് ചെയ്തു.

 

Leave a Reply

Your email address will not be published.