India
image_print

‘രശ്മി റോക്കറ്റ്’ ഒക്ടോബര്‍ 15 ന് റിലീസ്

Written by

archanaa chuqwe

തപ്‌സി പന്നു നായികയായി എത്തുന്ന പുതിയ ചിത്രം ‘രശ്മി റോക്കറ്റ്’ ഒക്ടോബര്‍ 15 ന് റിലീസ് ചെയ്യും. സീ5ലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.

ചിത്രത്തില്‍ ഗുജറാത്തി കായികതാരമായ രശ്മിയുടെ വേഷത്തിലാണ് തപ്സി എത്തുക. ആകര്‍ഷ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധാനം. തപ്സി തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചത്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി ചിത്രത്തിനായി നിരവധി വര്‍ക്ക് ഔട്ടുകളാണ് താരം നടത്തിയത്.സ്പോര്‍ട്സ് ഡ്രാമ ചിത്രമായ ‘രശ്മി റോക്കറ്റില്‍’ തപ്‌സി ഒരു സ്പ്രിന്ററായിട്ടാണ് വേഷമിടുന്നത്. സിനിമയ്ക്കായി താരം തയ്യാറെടുക്കുന്നതിന്റെ ചില ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ ഏറെ വൈറലാണ്.

Leave a Reply

Your email address will not be published.