India
image_print

സ്വര്‍ണം പൂശിയ ജീന്‍സ്; കണ്ണൂരില്‍ സ്വര്‍ണം കടത്താന്‍ പുത്തന്‍ വിദ്യ

Written by

archanaa chuqwe

കണ്ണൂരില്‍ സ്വര്‍ണം കടത്താന്‍ പുത്തന്‍ വിദ്യ.പല രീതിയില്‍ സ്വര്‍ണക്കടത്ത് പിടികൂടിയിട്ടുണ്ടെങ്കിലും ഇത് വളരെ വ്യത്യസ്ത രീതിയാണ്. ജീന്‍സില്‍ സ്വര്‍ണം പൂശിയാണ് ഇവര്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിരിക്കുന്നത്.എന്നാല്‍ ഇത്തരത്തില്‍കണ്ണൂര്‍ വിമാനത്താവളം വഴി ജീന്‍സില്‍ സ്വര്‍ണം പൂശി കടത്താനുള്ള ശ്രമം അധികൃതര്‍ പിടികൂടി. ജീന്‍സില്‍ പൂശിയ 302 ഗ്രാം സ്വര്‍ണം വ്യോമ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസും ചേര്‍ന്ന് പിടികൂടുകയും ചെയ്തു.ഏകദേശം 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇങ്ങനെ കടത്തിയത്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇത് പുറത്ത് വിട്ടത്. സാധാരണ സ്വര്‍ണം കടത്തുന്നവര്‍ ആഭരണങ്ങള്‍ അല്ലെങ്കില്‍ ബിസ്‌കറ്റ് ഫോമുകളിലാണ്. എന്നാല്‍ ഇത്തവണ അത് പേസ്റ്റ് രൂപത്തിലായിരുന്നു. യാത്രക്കാരന്‍ ധരിച്ചിരുന്ന പാന്റിന്റെ പാളികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താന്‍ പ്രതി ശ്രമിക്കുകയായിരുന്നു.വാര്‍ത്താ ഏജന്‍സി പങ്കുവച്ച ചിത്രത്തില്‍, ഇരട്ട-ലേയേര്‍ഡ് പാന്റുകളില്‍ സ്വര്‍ണ്ണ പേസ്റ്റ് പൂശിയിരിക്കുന്നത് കാണാം.രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തില്‍ സ്വര്‍ണക്കടത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published.