India
കോവിഡിന് പിന്നാലെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് പടരുന്നു
Last updated on Aug 20, 2021, 10:18 am


കോവിഡ് വ്യാപനത്തിന് പിന്നാലെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് പടർന്നുപിടിക്കുന്നതായി റിപ്പോര്‍ട്ടുകൾ.ആരോഗ്യ സംവിധാനം ഇപ്പോഴും ഏറെ മെച്ചപ്പെട്ടിട്ടില്ലാത്ത പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എബോള ഉള്‍പ്പെടെ രോഗങ്ങള്‍ പടരുന്നത്.കഴിഞ്ഞ ശനിയാഴ്ച ഐവറി കോസ്റ്റില്‍ ഗിനിയയില്‍നിന്ന് എത്തിയ 18കാരിയിലാണ് എബോള റിപ്പോര്‍ട്ട് ചെയ്തത്. ഇവരുമായി സംബർക്കമുള്ളവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. പ്രതിരോധ സംവിധാനം ഊര്‍ജിതമാക്കുന്ന നടപടികള്ളും അധികൃതര്‍ സ്വീകരിച്ചു.കൂടാതെ വാക്സിന് വിതരണവും വേഗത്തിലാക്കിയിട്ടുണ്ട്.
അതേസമയം ഇവിടെ തീവ്ര വ്യാപനശേഷിയുള്ളതെന്ന് കരുതുന്ന എച്ച്5എന്‍1 പക്ഷിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ അബിജാനിലാണ് സംഭവം.ആഫ്രിക്കയിൽ 1994-ന് ശേഷം ആദ്യമായി ഇപ്പോഴാണ് എബോള റിപ്പോര്‍ട്ട് ചെയ്യുന്നത്.


