India
image_print

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള സംഘത്തിന്റെ യാത്ര വീണ്ടും മുടങ്ങി

Written by

askshiyas

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള ഇന്ത്യന്‍ സംഘത്തിന്റെ യാത്ര മുടങ്ങി.നിലവിൽ അഫ്ഗാനിസ്ഥാനിലെ സുരക്ഷാ ഭീഷണികള്‍ കാരണം ആണ് ഇന്ത്യന്‍ സംഘത്തിന്റെ യാത്ര തടസപ്പെട്ടത്. മലയാളികള്‍ ഉള്‍പ്പെട്ട 70 പേരുള്ള സംഘത്തെയാണ് ഇനി ആദ്യം ഇന്ത്യയിലേയ്ക്ക് മടക്കിക്കൊണ്ട് വരിക.

 

വ്യത്യസ്ത സംഘങ്ങളാക്കി തിരിച്ചാണ് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാനുള്ളവരെ ഇപ്പോള്‍ വിവിധ ഇടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ആദ്യസംഘത്തിലെ 70 പേരും ഇപ്പോള്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുള്ള ഒരു ഹോട്ടലില്‍ കഴിയുകയാണ്. ഇവരെ ഇന്നലെ രാത്രിക്ക് മുന്‍പായി ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനായിരുന്നു തിരുമാനച്ചിരുന്നത്. എന്നാൽ ഇതിനായി സി.17 വിമാനം കാബൂളില്‍ എത്തുകയും ചെയ്തിരുന്നു. പക്ഷേ സംഘത്തിന് ഹോട്ടലില്‍ നിന്ന് വിമാനത്താവളത്തില്‍ എത്താന്‍ കഴിഞ്ഞില്ല.

 

താലിബാന്‍ വഴിമധ്യേ സ്യഷ്ടിച്ചിരിയ്ക്കുന്ന തടസങ്ങളാണ് ഇതിന് കാരണമായിരിക്കുന്നത്. ഇന്ന് ഇവര്‍ ഉള്‍പ്പെടെയുള്ളവരെ വിമാനത്താവളത്തില്‍ എത്തിച്ച്‌ ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ വീണ്ടും ശ്രമിക്കും. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടല്ലാതെ അഫ്ഗാനില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാരാണ് ഇനിയുള്ള സംഘങ്ങളില്‍ ഉള്ളത്.

Leave a Reply

Your email address will not be published.