India
എംജിആറിനെ അപമാനിച്ചു;സാര്‍പ്പട്ടാ പരമ്പരൈയ്ക്കെതിരെ എഐഎഡിഎംകെ
Last updated on Aug 17, 2021, 10:33 am


അടുത്തിടെ ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ സാര്‍പ്പട്ടാ പരമ്പര സിനിമയ്ക്കെതിരെ എഐഎഡിഎംകെ. സിനിമയില്‍ എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി സ്ഥാപകനും മുന്‍മുഖ്യമന്ത്രിയുമായ എം.ജി.ആറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. സിനിമയിലെ അപകീര്‍ത്തികരമായ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ് പരാതിയിലെ ആവശ്യം. ഇത് സംബന്ധിച്ച് എഐഎഡിഎംകെ നേതാവും മുന്‍ എംഎല്‍എയുമായ ആര്‍എം ബാബു മുരുകവേല്‍ നിര്‍മ്മാതാക്കള്‍ക്കും ആമസോണിനും വക്കീല്‍ നോട്ടീസ് നല്കി.
സിനിമയിലെ ചില രംഗങ്ങള്‍ കൃത്യതയില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ആരോപിക്കുന്നു. ചില വസ്തുതകള്‍ തികച്ചും കൃത്യമല്ലെന്നും വസ്തുതകള്‍ തെളിയിക്കാതെ സംഭവങ്ങളും സംഭവങ്ങളും കൊണ്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും നോട്ടീസില്‍ പറയുന്നു.സംഭവത്തില്‍ സംവിധായകന് മാപ്പു പറയണമെന്നും വിവാദപരാമര്‍ശങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നു. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് എ.ഐ.എ.ഡി.എം.കെ വ്യക്തമാക്കി.ജൂലൈ 22 നാണ് സര്‍പ്പട്ട പറമ്പരൈ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.ആര്യ-പാ രഞ്ജിത്ത് കൂട്ടുകെട്ടിലിറങ്ങിയ സാര്‍പ്പട്ടാപരമ്പരൈയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.


