India
നീണ്ട രാത്രിക്ക് അന്ത്യം;അന്റാര്‍ട്ടിക്കയില്‍ വീണ്ടും സൂര്യനുദിച്ചു.
Last updated on Aug 24, 2021, 4:55 am


നാലോ അഞ്ചോ മാസം നീണ്ടുനില്‍ക്കുന്ന രാത്രി കാലം അവസാനിച്ചതോടെ അന്റാര്‍ട്ടിക്കയില്‍ പരിവേഷണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളുടെ ഗവേഷണ കേന്ദ്രങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ശീതകാലത്ത് ഗവേഷണകേന്ദ്രങ്ങള്‍ നിന്നും പുറത്തിറങ്ങുന്നത് ഗവേഷണര്ക്ക് അസാധ്യമാണ്. താപനില അസഹനീയമായ വിധത്തില്‍ താഴുന്നതിനാല്‍ ഗവേഷകര്‍ വേനല്‍ക്കാലത്ത് മാത്രമാണ് ഇവിടെ താമസിക്കുക.
ദീര്‍ഘകാലം സൂര്യപ്രകാശം ഇല്ലാത്ത സ്ഥലത്ത് തങ്ങുന്നത് കാരണം ശരീരത്തിലുണ്ടാകുന്ന പ്രതികരണത്തെ കുറിച്ച് പഠിക്കാന്‍ ഏര്‍പ്പെട്ടിട്ടുള്ള ഗവേഷകരും ഇവിടെയുണ്ട്.ശാസ്ത്രഗവേഷണങ്ങളില്‍ പഠനം പ്രയോജനപ്പെടുത്തുന്നതിനാലാണിത്. മുന്‍കാലങ്ങളെ പറ്റിയുള്ള വിവിധ വിഷയങ്ങളിലും ഇവിടെ ഗവേഷണം നടക്കുന്നുണ്ട്. ഏകദേശം ആറു മാസത്തോളമാണ് അന്റാര്‍ട്ടിക്ക ഇരുട്ടിലാക്കുന്നത്. വേനല്‍ക്കാലത്ത് മുഴുവന്‍ സൂര്യപ്രകാശം ലഭ്യമാകുമെങ്കിലും മഞ്ഞു നിറഞ്ഞ ഭൂഖണ്ഡത്തില്‍ താപനില എപ്പോഴും താഴ്ന്ന രീതിയില്‍ തന്നെയാണ്. 34 ഡിഗ്രി സെല്‍ഷ്യസ് ആണ് ശരാശരി താപനില.


