India
image_print

കൊറോണ ചൈനീസ് ലാബില്‍ നിന്നോ..? നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് അമേരിക്ക

Written by

webtngi1

ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണോ കൊറോണ ലോകമെമ്പാടും പടര്‍ന്നതെന്ന് തെളിയിക്കുന്ന രേഖകളുടെ പരിശോധനയിലാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇവര്‍ ശേഖരിച്ചിട്ടുണ്ടെന്നും കൊറോണ വൈറസിന്റെ ഉത്ഭവത്തെ സംബന്ധിച്ച വ്യക്തമായ വിവരം 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും ബൈഡന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് നിര്‍ദേശം നല്‍കി.

വൈറസിനെപോലുള്ള വിപുലമായ വിവരശേഖരങ്ങള്‍ ആവശ്യമായ വിഷയങ്ങള്‍ സാധാരണ ക്ലൗഡ് സെര്‍വറുകളില്‍ ആണ് ഗവേഷകര്‍ സൂക്ഷിച്ച് വെക്കാറുള്ളത്. ചൈനയുടെ സെര്‍വറുകളില്‍ നിന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഹാക്കര്‍മാര്‍ ഇത് കണ്ടെത്തിയെന്നാണ് വിവരം. ഇത്രയും വലിയ വിവരശേഖരങ്ങളില്‍ നിന്നും ആവശ്യമുള്ളതുമാത്രം കണ്ടെത്തുവാന്‍ അമേരിക്കന്‍ സര്‍ക്കാറിന് കീഴിലുള്ള 17 ഗവേഷണ സ്ഥാപനങ്ങളുടെ സൂപ്പര്‍കമ്പ്യൂട്ടര്‍ സേവനമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ ചൈനീസ് മണ്ഡരി ഭാഷയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ചൈനീസ് ഭാഷ അറിയുന്ന വിശ്വസ്തരായവരെ കണ്ടെത്തുക എന്നതും പ്രധാനപ്പെട്ട വെല്ലുവിളിയാണ്. വുഹാന്‍ ലാബുകളില്‍ നിന്നാണോ അതോ മൃഗങ്ങളില്‍ നിന്നാണോ വൈറസ് പടര്‍ന്നതെന്ന് അമേരിക്കയുടെ പരിശോധയില്‍ വ്യക്തമാക്കുമെന്നാണ് കരുതപ്പെടുന്നത്.വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷണം നടത്തിയ 22, 000 വൈറസുകളുടെ ജനിതക വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യം ചൈന സര്‍ക്കാര്‍ അംഗീകരിച്ചില്ല.

 

Leave a Reply

Your email address will not be published.