India
ടച്ചിങ്സായി വിഷപ്പാമ്പിനെ ചുട്ടുതിന്നു; യുവാക്കള്‍ ഗുരുതരാവസ്ഥയില്‍
Last updated on Sep 08, 2021, 6:41 am


മാരക വിഷമുള്ള വിഷപ്പാമ്പിനെ മദ്യത്തിനൊപ്പം തൊട്ടുകൂട്ടിയ രണ്ട് യുവാക്കള്‍ ആശുപത്രിയില്‍. ശംഖുവരയന്‍ എന്ന വിഷപ്പാമ്പിനെയാണ് ചത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ യുവാക്കള്‍ ചുട്ടു കഴിച്ചത്. പാമ്പിന്റെ തലയും വാലുവാണ് ഇവര്‍ കഴിച്ചത്. പാമ്പിനെ കഴിച്ച ഇവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ദിരാ നഗര്‍ പ്രദേശത്തെ ദേവാംഗന്‍പരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. പാമ്പിനെ കൊല്ലാന്‍ വീട്ടുടമ തീയിടുകയും ചെയ്തു. സംഭവ സമയത്ത് അവിടെ എത്തിയ ഗുഡ്ഡു ആനന്ദ്, രാജു ജാങ്ഡെ എന്നി യുവാക്കള്‍ പാതി വെന്ത പമ്പിനെ കൊണ്ടുപോവുകയായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. പിന്നീട് പാമ്പിനെ ഇവര്‍ ഭക്ഷണമായി ഉപയോഗിക്കുകയായിരുന്നു. പാമ്പിന്റെ തലഭാഗം കഴിച്ച രാജുവിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്ത് പാമ്പിന്റെ മറ്റ് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.


