India
image_print

മാമ്മോത്തുകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിനെതിരെ വൻ വിമർശനം

Written by

askshiyas

ഭൂലോകത്ത് നിന്നും മൺമറഞ്ഞുപോയ മാമ്മോത്തുകളെ തിരിച്ചുകൊണ്ടുവരാനുള്ള ഗവേഷണങ്ങൾക്കെതിരെ വൻ വിമർശനം. 25 വർഷങ്ങൾക്കു മുൻപ് തുടങ്ങി 11, 000 വർഷം മുമ്പ് അവസാനിച്ച പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ പ്രബല ജീവികളായ മാമോത്തുകൾ തെക്കേ അമേരിക്കയിലെയുംഓസ്ട്രേലിയയിലെയും ഭൂഖണ്ഡങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സൈബീരിയയിലും ഉത്തരധ്രുവമേഖലകളിലും ഉണ്ടായിരുന്ന വൂളി മാമ്മത്തുകളാണ് ഈ ജീവിവർഗത്തിലെ ഏറ്റവും പ്രശസ്തൻ. എന്നാൽ പിൻകാലത്ത് വംശനാശത്തെ തുടർന്ന് ഇവ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി. ഭക്ഷ്യദൗർലഭ്യം, കാലാവസ്ഥാവ്യതിയാനം, അമിതമായ വേട്ടയാടൽ തുടങ്ങിയവയായിരുന്നു ഇവയുടെ വംശനാശത്തിന് കാരണമായിത്തീർന്നത്. റഷ്യയിലെ ആർട്ടിക് സമുദ്രവും ആയി തീരം പങ്കിടുന്ന ദ്വീപിലായിരുന്നു ലോകത്തിലെ അവസാനത്തെ മാമത്തുകൾ ജീവിച്ചിരുന്നത്. 4000വർഷങ്ങൾക്കുമുമ്പ് ഇവയും ചത്തൊടുങ്ങി.

 

ഏറെക്കാലത്തെ പരിശ്രമങ്ങൾക്ക് ശേഷം മാമ്മത്തുകളെ തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങുകയാണ് ഗവേഷകർ. കൊളോസൽ എന്ന്പേരിട്ടസ്റ്റാർട്ടപ്പാണ്ഇതിനായിപണിമുടക്കുന്നത്. വൂളി മാമ്മത്തിന്റെയും ഏഷ്യൻ ആനകളുടെയും സംഗരയിനം ജീവികളെ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. സൈബീരിയയിലെ മഞ്ഞു പാളികളിൽ നിന്നും കണ്ടെത്തിയ മാമ്മത്തിന്റെ നശിക്കാത്ത ജഡം ജനിതകഘടനയിൽ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതുവഴി ഇവയെ പുനർജനിപ്പിക്കാനാണ് ശാസ്ത്രലോകത്തിന്റെ ശ്രമം. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ തന്നെ ഇത് സാധ്യമാകുമെന്നാണ് ഗവേഷകർ പറയുന്നത്.മാമ്മത്തുകളുടെ വരവോടെ കാലാവസ്ഥാവ്യതിയാനം ചെറുക്കാൻ കഴിയുമെന്നാണ് ശാസ്ത്രലോകത്തിലെ വാദം. എന്നാൽ ഗവേഷണത്തിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. മണ്മറഞ്ഞു പോയ ഒരു ജീവിയെ പുനർജനിച്ചു കൊണ്ടുവരുമ്പോൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാണ് വിമർശകർ പറയുന്നത്.

Leave a Reply

Your email address will not be published.