India
അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങി;ആഘോഷമാക്കി താലിബാന്
Last updated on Aug 31, 2021, 4:52 am


അമേരിക്കയുടെ അവസാന സേനയും കബൂള്‍ വിട്ടതോടെ തങ്ങളുടെ വിജയം ആഘോഷിച്ച് താലിബാന്. അമേരിക്കന്‍ സേനാ പിന്മാറ്റതിനായി ഓഗസ്റ്റ് 30 വരെയായിരുന്നു താലിബാന് നല്കിയ അവസാന തീയതി. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. അമേരിക്കന്‍ അംബാസഡര്‍ റോസ് വില്‍സണും നാട്ടിലേക്ക് മടങ്ങി. അതേസമയം സേനാ പിന്മാറ്റം തുടരുന്നതിനിടെ കഴിഞ്ഞദിവസം കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് ചാവേറാക്രമണം നടത്തിയിരുന്നു. ഇതില്‍ 13 അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 175 പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയായിരുന്നു വിമാനത്താവളത്തില്‍ ഒരുക്കിയത്.
രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന സൈനികരെ അമേരിക്ക പിന്‍വലിക്കുന്ന നടപടി മെയ് മാസത്തിലാണ് ഔദ്യോഗികമായി ആരംഭിച്ചത്. ഇതിനുപിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചു. താലിബാനുമായി കഴിഞ്ഞവര്‍ഷം ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ എട്ടു ലക്ഷം യുഎസ് സൈനികരാണ് ഇവിടെ സേവനമനുഷ്ഠിച്ചത്. ഇതില്‍ 20,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 23, 000 പേര് കൊല്ലപ്പെട്ടുകയും ചെയ്തു. ഇതുവരെ 1, 23, 000 പേരെ അഫ്ഗാനില്‍ നിന്നും രക്ഷപ്പെടുത്തിയതായി അമേരിക്ക പറഞ്ഞു. അമേരിക്കന്‍ സൈന്യം മടങ്ങിയതിന് പിന്നാലെ ആകാശത്ത് വെടിവെച്ചുകൊണ്ടാണ് താലിബാന് ആഘോഷമാക്കിയത്. കബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണവും താലിബാന് ഏറ്റെടുത്തു.


