India
image_print

സിനിമ തിയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും;തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

Written by

askshiyas

കോവിഡ് സാഹചര്യം കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങളോടെ തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. തിങ്കളാഴ്ച മുതല്‍ സിനിമ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.50 ശതമാനം സീറ്റുകളില്‍ കാണികളെ അനുവദിച്ച് പ്രവര്‍ത്തിക്കാനാണ് തിയേറ്ററുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.കൂടാതെ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളും തുറക്കും.9 മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്കാണ് ക്ലാസ്സുകള്‍ ആരംഭിക്കുക. കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ക്ലാസുകള്‍ നടത്തുക. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. ഈ മാസം ആറിനാണ് 23 വരെ ലോക് ഡൗണ്‍ നീട്ടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മുഖ്യമന്ത്രി എ കെ സ്റ്റാലിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കി ലോക് ഡൗണ്‍ നീട്ടാന്‍ തീരുമാനമായത്.

അതേസമയം തിയേറ്ററുകളും ബാറുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ സ്വീകരിച്ചവരായിരിക്കണം ജീവനക്കാര്‍ എന്നത് നിര്‍ബന്ധമാണ്. മൃഗശാലകള്‍ക്കും തുറക്കാനും, ആന്ധ്ര തമിഴ്‌നാട് ബസ് സര്‍വീസുകള്‍ ആരംഭിക്കാനും അനുവദിച്ചിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും ഇളവുകള്‍.

Leave a Reply

Your email address will not be published.