India
image_print

മള്‍ട്ടിപ്ലെക്‌സ് ഉള്‍പ്പടെ തിയറ്ററുകള്‍ 25ന് തന്നെ തുറക്കും

Written by

archanaa chuqwe

കൊവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന തിയറ്ററുകള്‍ 25ന് തന്നെ തുറക്കും. മള്‍ട്ടിപ്ലെക്‌സ് ഉള്‍പ്പടെ തുറക്കാന്‍ ഇന്ന് ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തില്‍ തീരുമാനിച്ചു. ആറുമാസങ്ങൾക്ക് ശേഷമാണ് തിയറ്റർ തുറക്കാൻ പോകുന്നത്.

ഇതിന് മുന്നോടിയായി മാസം 22 ന് തിയേറ്റര്‍ ഉടമകളും സര്‍ക്കാരുമായി ചര്‍ച്ച നടത്തും. 25 മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.എന്നാൽ നികുതി അടക്കമുള്ള ചില ആവശ്യങ്ങള്‍ ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നു.

വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്‌ഇബി ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച ആവശ്യങ്ങൾ. ഇക്കാര്യങ്ങളിലടക്കം ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ തിയേറ്ററുകള്‍ തുറക്കാനാണ് ഇന്ന് ചേര്‍ന്ന യോഗം തീരുമാനം.മരക്കാര്‍, ആറാട്ട് അടക്കമുള്ള ചിത്രങ്ങള്‍ തിയറ്ററില്‍ തന്നെ പ്രദര്‍ശനത്തിനെത്തുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *